സെമിനാര്‍ എ.ഷാജഹാന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടാതെ കുട്ടികളുടെ പ്രവേശനം തടയുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്നത് അനുവദിക്കില്ലെന്ന് എകെഎസ്ടിയു നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക പരിശീലകരുടെ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തിലെ അധ്യാപക വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ അനിവാര്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് മുന്‍കൈയെടു ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ''അധ്യാപക വിദ്യാഭ്യാസം, വര്‍ത്തമാനവും ഭാവിയും'' എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള സെമിനാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അധ്യാപക വിദ്യാഭ്യാസരംഗം ദേശീയ തലത്തില്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു. ഡോ. പി.ബഷീര്‍ വിഷയം അവതരിപ്പിച്ചു. ഒ.കെ.ജയകൃഷ്ണന്‍, എസ്.സിന്ധു, ഫാ.ജോണ്‍ കട്ടി, മധു, സന്തോഷ്, കുമാരി പത്മം തുടങ്ങിയവര്‍ സംസാരിച്ചു.