ഹരിപ്പാട്: ഹരിപ്പാടിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമമാണ് സ്ഥലം എം.എല്‍.എയും മന്ത്രിയുമെന്ന നിലയില്‍ ചെയ്തുകൊണ്ടിരിക്കുതെ്ന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെിത്തല ഏര്‍പ്പെടുത്തിയ ഹോം മിനിസ്‌റ്റേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് ദാനച്ചടങ്ങായ മയൂഖത്തിന്റെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുുന്നുമന്ത്രി.
കഠിനാധ്വാനത്തിലൂടെയും അര്‍പ്പണമനോഭാവത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഉയരങ്ങളിലെത്താന്‍ പ്രചോദനം നല്‍കുകയാണ് 'മയൂഖം' പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. ഓണത്തിന് ശ്രീകുമാരന്‍ തമ്പി മ്യൂസിക് നൈറ്റ് സംഘടിപ്പിക്കും. പല കാരണങ്ങളാല്‍ വിദ്യാഭ്യാസം തടസ്സപ്പെട്ട കുമാരി കാര്‍ത്തികയുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്നതായും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള മയൂഖം അവാര്‍ഡ് ഡോ.സി.കെ.മേനോന് രമേശ് ചെിത്തല സമ്മാനിച്ചു. ഹോം മിനിസ്‌റ്റേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ നടന്‍ ജയറാം ചടങ്ങില്‍ വിതരണം ചെയ്തു. 260 പ്രതിഭകള്‍ ജയറാമില്‍ നി് പുരസ്‌കാരം ഏറ്റുവാങ്ങി.
ആലപ്പുഴ എം.പി. കെ.സി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. പിണിഗായകന്‍ എം.ജി.ശ്രീകുമാര്‍, ഡോ.സിദ്ദിഖ് മുഹമ്മദ് എിവര്‍ മുഖ്യാതിഥികളായി.