തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന് വിജയത്തിലേക്ക് കുതിക്കുന്നു. രാവിലെ 9.45 ന് ശബരിനാഥന്റെ ലീഡ് 5967 ആയി ഉയര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ രണ്ടാംസ്ഥാനത്താണ്.
ആദ്യം വോട്ടെണ്ണിയ തൊളിക്കോട് പഞ്ചായത്തില്‍ 1422 വോട്ടിന്റെ മേല്‍കൈ നേരിയ ശബരിനാഥന്, എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളായ വിതുരയിലും ആര്യനാട്ടും ഉഴമലയ്ക്കലും ലീഡ് നിലനിര്‍ത്തി.
ഇടതു ശക്തികേന്ദ്രമായ വിതുരയില്‍ ശബരിനാഥന് 1052 വോട്ടിന്റെ മേല്‍കൈ ലഭിച്ചു. എല്‍ഡിഎഫ് ഏറ്റവുമധികം വോട്ട് പ്രതീക്ഷിച്ച ആര്യനാട്ട് ശബരിനാഥന് 1449 വോട്ടിന്റെയും ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ 368 വോട്ടിന്റെയും മേല്‍കൈ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു.
ഇനി വെള്ളനാട്, അരുവിക്കര, പൂവച്ചല്‍ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. ഏറ്റവും ഒടുവില്‍ കുറ്റിച്ചല്‍ പഞ്ചായത്ത് എണ്ണും. 11 റൗണ്ടുകളിലായിട്ടാണ് 153 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത്.