NEWS15/03/2031

വന്ധ്യതാ ചികിത്സാകേന്ദ്രം ആരംഭിക്കുന്നതിന് 3.75 കോടി : മന്ത്രി വി.എസ്. ശിവകുമാര്‍

ayyo news service
തിരു:തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിനുവേണ്ടിയുള്ള ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 3.75 കോടി അനുവദിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്നും എംഎല്‍എ ഫണ്ടുപയോഗിച്ച് ഒരു ആംബുലന്‍സുകൂടി ലഭ്യമാക്കുമെന്നും മന്ത്രിപറഞ്ഞു. എന്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ബ്ലോക്കിന്റെ ശിലാ അനാഛാദനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കാരുണ്യകേരളം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും. എസ്.എ.ടി ആശുപത്രി വളപ്പില്‍ ആരോഗ്യസര്‍വ്വകലാശാലയുടെ റീജിയണല്‍ സെന്റര്‍ സ്ഥാപിക്കും. അമ്മയും കുഞ്ഞും പദ്ധതിയിലുള്‍പ്പെടുത്തി 287 ആംബുലന്‍സുകള്‍ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് നിലകളിലായി 30,000 ചതുരശ്രയടി വിസ്തൃതിയിലാണ് മെറ്റേണിറ്റി ആന്റ് ചൈല്‍ഡ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ഒ.പി. റൂമുകള്‍, സ്‌കാനിംഗ് റൂം, ആന്റിനെറ്റല്‍ വാര്‍ഡുകള്‍, ലേബര്‍ റൂമുകള്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, പി.പി.എസ് തീയറ്റര്‍, എസ്.എന്‍.സി.യു, പോസ്റ്റ്‌നറ്റല്‍പീഡിയാട്രിക്‌ഗൈനക്കോളജി വാര്‍ഡുകള്‍ മുതലായവ ഈ ബ്ലോക്കില്‍ സജ്ജീകരിക്കും. താഴത്തെനിലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് പേവാര്‍ഡില്‍ നിര്‍മ്മിച്ച റാമ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മേയര്‍ കെ. ചന്ദ്രിക അധ്യക്ഷയായിരുന്നു.


Views: 1161
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024