ന്യൂഡല്‍ഹി: ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് ശബ്ദമിശ്രണത്തിനുള്ള ഗോള്‍ഡന്‍ റീല്‍ പുരസ്ക്കാരം. ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ്വിന് സംവിധാനം ചെയ്ത ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്കുമെന്ററിയാണ് പൂക്കുട്ടിക്ക് പുരസ്കാരം നേടിക്കൊടുത്തത്.
ടെലിവിഷന്‍ ഡോക്കുമെന്ററി വിഭാഗത്തിലാണ് പുരസ്കാരം. ഏഷ്യയില്‍ ആദ്യമായിട്ടാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്കാരം ലഭിക്കുന്നത്. ഡല്‍ഹിയില്‍ 2012 ല്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതമാണ് 'ഇന്ത്യാസ് ഡോട്ടര്‍'.