തിരുവനന്തപുരം:റിയൊ ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ മത്സരത്തില്‍ വെളളി കരസ്ഥമാക്കിയ പി.വി.സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന തിളക്കമാര്‍ന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചതെന്നും സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും, ദീപ്കര്‍മാക്കറിന്റെയും നേട്ടങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു. രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നുളള സന്ദേശമാണ് ഇവരുടെ വിജയത്തിലൂടെ ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.എന്‍.എക്‌സ്.3103/16