തിരുവനന്തപുരം:ബംഗളൂരുവിലുള്ള സര്‍ക്കാര്‍ യുനാനി കോളേജിലെ ബി.യു.എം.എസ് കോഴ്‌സിലേക്കും തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള സര്‍ക്കാര്‍ സിദ്ധ കോളേജിലെ ബി.എസ്.എം.എസ് കോഴ്‌സിലേക്കും 201516 അധ്യയന വര്‍ഷത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന് സംവരണം ചെയ്തിട്ടുള്ള (സെന്‍ട്രല്‍ നോമിനേഷന്‍) സീറ്റുകളിലേക്ക് (സിദ്ധ ഒന്ന്, യുനാനി ഒന്ന്) പ്ലസ് ടൂ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് 55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുകയും 201516ലെ കേരള എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ, എന്‍ട്രന്‍സ് പരീക്ഷയില്‍ നേടിയ റാങ്കിന്റെ പ്രൂഫ് (അഡ്മിറ്റ് കാര്‍ഡ്) എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ സെപ്തംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. വിലാസം : ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആരോഗ്യഭവന്‍, തിരുവനന്തപുരം 1. ഫോണ്‍ : 0471 2339307, ഇമെയില്‍ : റമാല്ോ@്യമവീീ.രീ.ശി.