വിവാദങ്ങള്‍ ചലച്ചിത്രമേളയുടെ കൂടപ്പിറപ്പാണ്. വിവാദങ്ങളെ മാറ്റിനിര്‍ത്തി ഇവിടെ ഒരു ചലച്ചിത്രമേള പൂര്‍ത്തിയാക്കുക അസാധ്യം. സാധാരണ മേളയില്‍ മോശം സിനിമകളും സാങ്കേതിക പ്രശനങ്ങളുമാണ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നത്. പക്ഷെ അത് ഇക്കുറി മറ്റെല്ലാം ശരിക്കു നടന്നപ്പോള്‍ ദേശീയഗാനത്തിന്റെ രൂപത്തില്‍ ആയെന്നു മാത്രം. കോടതിവിധി പ്രകാരം ദേശീയഗാനം തീയറ്ററില്‍ പ്രദര്ശിച്ചപ്പോള്‍ യുവാക്കള്‍ എണിറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചില്ല എന്നും അതിനെ തുടര്‍ന്ന് അറസ്റ്റും നടന്നു. ദേശീയഗാനത്തിന് മുമ്പ് തിയേറ്ററിനുള്ളില്‍ പ്രവേശിക്കണമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി പ്രസ്താവനയും ഇറക്കിയിരുന്നു. എല്ലാം കൊണ്ടും ദേശീയതയെ അടിച്ചേല്‍പ്പിക്കുന്ന ഒരു സ്ഥിതിവിശേഷം ദേശീയഗാനത്തിന്റെ രൂപത്തില്‍ സംജാതമായപ്പോള്‍ അയ്യോ ഡോട്ട് ഇന്‍ യുവ ഡെലിഗേറ്റുകളുടെ അഭിപ്രായം ആരാഞ്ഞിരുന്നു.
'മണിക്കൂറുകള്‍ വെയിലത്ത് ക്യൂ നിന്ന് സിനിമ കാണുന്ന ഞങ്ങള്‍ക്ക് ഒരു മിനുട്ട് തികച്ചില്ലാത്ത ദേശീയഗാനം തീയറ്ററില്‍ കേള്‍ക്കുമ്പോള്‍ എണിറ്റു നില്‍ക്കാന്‍ ഒരു മടിയുമില്ല. അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് ഞങ്ങള്‍ യോജിക്കാത്തത്. അതിനെതിരെ ഞങ്ങള്‍ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുന്നു എന്ന് മാത്രം'. 'ദേശീയഗാനം തീയറ്ററില്‍ കാണിക്കാം കേള്‍പ്പിക്കാം എണീല്‍ക്കാന്‍ ഒരു മടിയുമില്ല പക്ഷെ അതിങ്ങനെ എല്ലാ ഷോയ്ക്കും കേള്‍പ്പിച്ചു എണീറ്റ് നിര്‍ത്തേണ്ട കാര്യമില്ല. ദിവസവും അഞ്ചു ഷോ ഉണ്ടെന്നു ഓര്‍ക്കണം. ഒരു തീയറ്ററിലെ ആദ്യ ഷോയ്ക്കും അവസാന ഷോയ്ക്കും കാണിക്കുന്നതായിരുന്നു നല്ലതു. ഇത് ദേശീയ ഗാനത്തോടുള്ള ബഹുമാനം ഇല്ലാതാക്കാനാണ് ഉപകരിക്കുക'. എന്നി രണ്ടു രീതിയിലുള്ള അഭിപ്രായമാണ് ചലച്ചിത്രമേളക്കിടയില്‍ യുവാക്കളില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്.
ന്യു ജെന്‍ പിള്ളേര്‍ ദേശീയഗാനത്തോട് എണീല്‍ക്കാതെ അനാദരവ് കാണിച്ചു എന്ന് പറയുമ്പോള്‍ അവര്‍ക്ക് മാതൃകയാവേണ്ട മുതിര്‍ന്ന ഡെലിഗേറ്റുകളും ഇരുന്നു പ്രതിഷേധിച്ച കൂട്ടത്തിലുണ്ട്. അവരെല്ലാം പറഞ്ഞ ഏക വാദം അടിച്ചേല്‍പ്പിക്കുന്നു എന്നാണു. ഇതൊക്കെയാണെങ്കിലും വിദേശികളും താരങ്ങളും ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഡെലിഗേറ്റുകളും ദേശീയഗാനത്തോട് ആദര് പ്രകടിപ്പിച്ചു എഴെന്നേറ്റു നില്‍ക്കുകയും ഒരു മന്ത്രം പോലെ അവരില്‍ ചിലര്‍ ഗാനം ഉരുവിടുകയും ചെയ്തിരുന്നു. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു പ്രതിഷേധക്കാറുണ്ടായിരുന്നത്. അതുപോലെ എഴുനേറ്റു നിന്നവരില്‍ എത്രപേര്‍ ആത്മാര്‍ഥതതയോടാണ് അത് ചെയ്തതെന്ന് ചിന്തിക്കേണ്ട കാര്യവുമാണ്.