P VIEW [ Public View ]16/06/2018

ഫിറ്റ്നസ് ചലഞ്ചല്ല; ഇന്ത്യയെ ലോകകപ്പ് കളിപ്പിക്കാനുള്ള ചലഞ്ചാണ് വേണ്ടത്

എസ് ആർ
ഇന്ത്യൻ രാഷ്ട്രീയ - കായിക - സിനിമ പ്രമുഖരുടെ ഫിറ്റ്നസ് ചലഞ്ച് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.  ഇത് വൈറലാകുന്നത് ലോകം ഫുട്ബാൾ ലോകകപ്പിന്റെ ആവേശത്തിൽ മുങ്ങിനിൽക്കുന്ന അവസ്ഥയിയിലുമാണ്. ഫുട്ബാൾ ലോകകപ്പിന്റെ ചരിത്രത്തിൽ ഒരിക്കൽപ്പോലും കാൽപന്തുകളിയുടെ ആ വലിയ മാമാങ്കത്തിൽ ഇടം നേടാൻ കഴിയാത്ത ഇന്ത്യയെ ആ വേദിയിൽ  കളിപ്പിക്കാനാണ് ചലഞ്ച് നടത്തേണ്ടത്. അതില്ലാതെ പ്രമുഖർ സ്വന്തം സ്വകാര്യ വ്യായാമ കസറത്തുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് കയ്യടി നേടിയിട്ട് ആർക്ക് എന്ത് പ്രയാജനമാണ് ഉണ്ടാകുക. ഈ സമയം അടുത്ത ലോകക്കപ്പുകളില്ലെങ്കിലും നമ്മുടെ ദേശീയ ടീമിനെ അവസാന റൗണ്ടിലെ ഒരു ടീമായി കാണാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, ആ ലക്‌ഷ്യം നിറവേറ്റാനായി ഇന്ത്യൻ ഫുട്ബോളിനെ ശക്തിപ്പെടുത്തുന്നതിനുള്ള ചലഞ്ചിങ് പരിപാടികളാകണം രാജ്യം ആസൂത്രണം ചെയ്യേണ്ടതും പ്രചരിപ്പിക്കേണ്ടതും. 140 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തിന് മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ കഴിയില്ലേ? കഴിയും രാജ്യം ആത്മാർത്ഥമായി ഏകമനസ്സോടെ  ചലഞ്ച് ഏറ്റെടുത്താൽ ആ  വലിയ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെടും. ഒപ്പം  മറ്റു  രാജ്യത്തിനുവേണ്ടിയോ താരത്തിന് വേണ്ടിയോ ജയ് വിളിക്കുന്നതൊഴിവാക്കി  പകരം സ്വരാജ്യത്തിനും താരത്തിനുവേണ്ടിയും ജയ്‌വിളിക്കുന്ന യുവതലമുറയെ വാർത്തെടുക്കുയുമാവാം.  അപ്പോൾ ഇന്ന് മുതൽ അതിനുവേണ്ടിയുള്ള ചലഞ്ച് ആരംഭിക്കുകയല്ലേ!    
Views: 1692
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024