Mobirise Website Builder v4.9.3
BUSINESS31/10/2015

എഫ്ബിയുടെ സഹകരണത്തോടെ 100 ഗ്രാമങ്ങളില്‍ വൈ ഫൈ

ayyo news service
ന്യൂഡല്‍ഹി:  ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ സഹകരണത്തോടെ രാജ്യത്തെ 100 ഗ്രാമങ്ങളില്‍ ബിഎസ്എന്‍എല്‍ വൈ ഫൈ സംവിധാനം ഒരുക്കും. ഇതിനുവേണ്ടി പ്രതിവര്‍ഷം അഞ്ച് കോടി രൂപ ഫേസ് ബുക്ക് ബിഎസ്എന്‍എലിന് നല്‍കും.  സാങ്കേതിക സൗകര്യമൊരുക്കാന്‍ ക്വാഡ് സെന്‍, ട്രിമാക്‌സ് തുടങ്ങിയ ഐടി സ്ഥാപനനങ്ങളെയും  സഹരിപ്പിക്കും. 

ആദ്യത്തെ അര മണിക്കൂര്‍ ഉപയോഗം സൗജന്യമായിരിക്കും. ഒരേ സമയം 2000 പേര്‍ക്ക് വൈ ഫൈ ഉപയോഗിക്കാനാകും. ഡിസംബര്‍ 31ഓടെ പദ്ധതി പൂര്‍ത്തിയാക്കും. വൈ ഫൈ നല്‍കേണ്ട സ്ഥലങ്ങള്‍ ഫേസ് ബുക്കാണ് തിരഞ്ഞെടുക്കുക. അഞ്ച് ലക്ഷം രൂപയാണ് ഓരോയിടത്തും പദ്ധതിക്കായി പ്രതിവര്‍ഷം ചെലവഴിക്കുക.

Views: 2050
SHARE
CINEMA
NEWS
P VIEW
ARTS
OF YOUTH
L ONLY