അമൃത മനേഷ്, ബി. ചന്ദ്രബാബുഗുരുവിന്റെ ഈണത്തില്‍ ആറു വയസുകാരി ശിഷ്യ 'ഹരിവരാസനം വിശ്വമോഹനം' എന്ന അയ്യപ്പാഷ്ടകം പാടി.
ഇന്ത്യ,യിലെ ഏക മതമൈത്രി കര്‍ണ്ണാടക സംഗീതജ്ഞനായ ഡോ: വാഴമുട്ടം ബി. ചന്ദ്രബാബു ആണ് ഗുരു. അമൃത മനേഷ് ആണ് ശിഷ്യ. കുന്നോത്ത് ജാനകിഅമ്മ രചിച്ച ഹരിവരാസനം എന്ന പ്രസിദ്ധമായ വരികള്‍ ചന്ദ്രബാബു മോഹന രാഗത്തില്‍ ചിട്ടപ്പെടുത്തിയാണ് കൊച്ചു ശിഷ്യയായ അമൃതയെക്കൊണ്ട് പാടിപ്പിച്ചത്. മൂന്നു വയസ്സു മുതല്‍ ചന്ദ്രബാബുവിന്റെ കീഴില്‍ അമൃത സംഗീതം അഭ്യസിക്കുന്നുണ്ട്. തിരുവനന്തപുരം ചിന്മയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സിലാണ് അമൃത പഠിക്കുന്നത്. തിരുവല്ലത്താണ് താമസം. അച്ഛന്‍ മനേഷ് നിയമസഭയില്‍ അസിസ്റ്റന്റും അമ്മ അനുരാധ വീട്ടമ്മയുമാണ്.
ശബരിമല സന്നിധാനത്ത് വൃശ്ചികം ഒന്നിന് ചന്ദ്രബാബു സംഗീത സദസ്സ് അവതരിപ്പിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ തുടര്‍ച്ചയായ 23 വര്‍ഷങ്ങളായി എല്ലാ പുതുവത്സരദിനത്തിലും പുതുവത്സര സംഗീതോത്സവം അമ്പതില്പരം ശിഷ്യരോടൊപ്പം ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യ റേഡിയോയില്‍ ബി ഹൈ മ്യൂസിക് ഡയറക്ടറായ ഇദ്ദേഹം മലയാളം, തമിഴ് സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് . കേരളത്തിലെ 14 ജില്ലകളിലും വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി 185 ഓളം മതമൈത്രി കര്‍ണാടക സംഗീത കച്ചേരികള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട് . സ്വദേശത്തും വിദേശത്തുമായി ചന്ദ്രബാബുവിന് നൂറുകണക്കിന് ശിഷ്യസമ്പത്തുണ്ട് . ജാസിഗിഫ്‌റ്, രാകേഷ് ബ്രഹ്മാനന്ദന്‍, ഇഷാന്‍ ദേവ്, അന്‍വര്‍ സാദത്ത്, ലക്ഷ്മി ജയന്‍, ദീ ക്ഷ്, ആനന്ദ് ഗോപിനാഥ്, അജയ് തിലക്, ശര്‍മ, മാധവ്, ജേക്കബ്, പ്രവീണ്‍ ശ്രീനിവാസ് തുടങ്ങിയ പ്രശസ്തര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. രണ്ടു പുസ്തകങ്ങളും ചന്ദ്രബാബു എഴുതിയിട്ടുണ്ട് . 75 ല്‍ പരം സംഗീത ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് . നൂറില്‍പ്പരം മത മൈത്രി കീര്‍ത്തനങ്ങളും പത്ത് വര്‍ണ ങ്ങളും ചന്ദ്രബാബു രചിച്ചിട്ടുണ്ട്. 15 മണിക്കൂര്‍ തുടര്‍ച്ചയായി മതമൈത്രി സംഗീത സദസ് നടത്തി ശ്രദ്ധ നേടിയ ചന്ദ്രബാബു ഇസ്ലാം ക്രിസ്ത്യന്‍ കച്ചേരികള്‍ രണ്ടര മണിക്കൂര്‍ വീതം അവതരിപ്പിക്കുന്ന ഏക സംഗീതജ്ഞനാണ്.