രമേശ് നാരായൺ
യു എ ഇ കേന്ദ്രമാക്കി കുട്ടികളുടെ കലാപരമായ ഉന്നമനത്തിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ രൂപീകരിച്ച കീ ഫ്രെയിംസ് എന്ന കലാ സാംസ്‌കാരിക പ്രസ്ഥാനം വിജയകരമായ പ്രവര്‍ത്തനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. കുട്ടികളുടെ സര്‍ഗ്ഗവാസന കണ്ടറിഞ്ഞ് അവര്‍ക്കുവേണ്ടുന്ന പ്രോത്സാഹനം നല്‍കാനും വിവിധ മേഖലകളില്‍ അവര്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ നേടിക്കൊടുക്കാനും കീ ഫ്രെയിംസിന് സാധിച്ചിട്ടുണ്ട്. കീ ഫ്രെയിംസ് ആദ്യമായി പുറത്തിറക്കിയ സംഗീത ആല്‍ബമാണ് ദിക്ര്‍ പാടിക്കിളി. മുക്കം സാജിതയാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ലോകത്ത് ആദ്യമായി ഒരു വനിത ഈണം നല്‍കിയ മാപ്പിളപ്പാട്ട് എന്ന പ്രത്യേകത ഈ ആല്‍ബത്തിനുണ്ട്. മുക്കം സാജിതയും ഏഷ്യാനെറ്റ് 2015 ല്‍ സംപ്രേഷണം ചെയ്ത മൈലാഞ്ചി എന്ന സംഗീത റിയാലിറ്റി ഷോയിലെ വിജയി ഹംദാ നൗഷാദുമാണ് ഈ ആല്‍ബത്തില്‍ പാടിയിട്ടുള്ളത്.
കീ ഫ്രെയിംസിലെ കുട്ടികളും രക്ഷാകര്‍ത്താക്കളും രംഗത്തും അണിയറയിലും പ്രവര്‍ത്തിച്ച ചിത്രശലഭം എന്ന 54 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹോം സിനിമയും ഏറെ ശ്രദ്ധേയമായി. അബുദാബി മലയാളി സമാജം പ്രസിഡന്റ് വക്കം ജയലാലും സലിം നൗഷാദും ആണ് അതിനു നേതൃത്വം നല്‍കിയത്.
ലോകത്ത്ആദ്യമായി കുട്ടികള്‍ക്കുവേണ്ടി ഓണ്‍ ലൈന്‍ റിയാലിറ്റി ഷോ സംഘടിപ്പിച്ച് കീ ഫ്രെയിംസ് ലോക ശ്രദ്ധപിടിച്ചുപറ്റി. വിസ്മയം 2017എന്ന പേരില്‍ ദുബായ് ഒയാസിസ് സിലിക്കോണ്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് വ്യത്യസ്തമായ ഈ ഷോ നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും 36 കുട്ടികള്‍ പങ്കെടുത്തു. സംഗീത സംവിധായകന്‍ രമേശ് നാരായൺ, വിശ്വംഭരന്‍ വെള്ളിക്കുന്ന്, സിറാജ് ഷാര്‍ജ, രഞ്ജിനി സന്തോഷ്, സോഫി തോമസ് എന്നിവരായിരുന്നു ഷോയുടെ വിധി കര്‍ത്താക്കള്‍. പതിമൂന്ന് കുട്ടികള്‍ കലാപ്രതിഭ, കലാതിലകം എന്നീ സ്ഥാനങ്ങള്‍ നേടി. വിധി കര്‍ത്താക്കള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നസീബ് കലാഭവനും സംഘവും അവതരിപ്പിച്ച കോമഡി ഷോയും ഉണ്ടായിരുന്നു.
` രഞ്ജിനി സന്തോഷ്
ആക്ടിംഗ്, പ്രസന്റേഷന്‍ റൗണ്ട്, അറബിക് സംഗീത മത്സരം, ഡബ്‌സ് മാഷ,് പ്രസംഗ മത്സരം, സ്റ്റേജ് ഷോ എന്നിവയില്‍ അന്തര്‍ദേശീയ തലത്തില്‍ കീ ഫ്രെയിംസിലെ കുട്ടികള്‍ പങ്കെടുത്തിട്ടുണ്ട്.
മഴത്തുള്ളികള്‍ എന്ന ഹോം സിനിമ നിര്‍മാണം, മുല്ലപ്പൂമാല എന്ന മാപ്പിളപ്പാട്ട് മത്സരം, ലിറ്റില്‍ ഡയമണ്ട്‌സ് ഓണ്‍ ലൈന്‍ റിയാലിറ്റി ഷോ സീസണ്‍-2 എന്നിവയാണ് കീ ഫ്രെയിംസ് ഇനി സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ റാഫി വക്കം അറിയിച്ചു.
കുഞ്ഞി നീലേശ്വരം (ഡയറക്ടര്‍), റഫീഖ് കാക്കടവ് (ജനറല്‍ സെക്രട്ടറി), പ്രമോദ് മങ്ങാട്ട് (ട്രഷറര്‍), എ. കെ നൗഷാദ് (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് കീ ഫ്രെയിംസിന്റെ മറ്റ് പ്രധാന ഭാരവാഹികള്‍. ഫോണ്‍ : 00971505139982, 00971503722728. ഇ-മെയില്‍: keyframez1@gmail.com