ഈ ചൂട് കാലം മാങ്ങയുടെയും കാലമാണ്. മാങ്ങ യഥേഷ്ടം ലഭ്യമാകുന്ന അവസരത്തിൽ പച്ച മാങ്ങാ ജ്യുസ് കുടിച്ചാൽ ശരീരം തണുത്ത് നവോന്മേഷം കൈവരുകയും വിറ്റമിൻ സി ലഭിക്കുകയും ചെയ്യും. വീട്ടിൽ വയ്ച്ചു മിനുട്ടുകൾക്കുള്ളിൽ ഇത് തയ്യാറാക്കി കുടിക്കാം.
ചേരുവകൾ
പച്ചമാങ്ങ ഒരെണ്ണം
പഞ്ചസാര ഒരു കപ്പ്
വെള്ളം മൂന്ന് കപ്പ്
ഇഞ്ചി ഒരു ചെറിയ കഷ്ണം
ഉപ്പ് ഒരു നുള്ള്
ഐസ് ക്യുബ്സ് അഞ്ചെണ്ണം
തയ്യാർ വിധം പച്ചമാങ്ങ നല്ലതുപോലെ കഴുകി തൊലി ചെത്തിക്കളഞ്ഞു ചെറു കഷണങ്ങൾ ആക്കുക. ശേഷം ഈ കഷ്ണങ്ങളും പഞ്ചസാര,ഇഞ്ചി,ഉപ്പു,ഐസ്,വെള്ളം എന്നിവ ചേർത്ത് ജ്യുസറിൽ അഞ്ചു മിനുട്ട് നേരം അടിക്കുക. അടിച്ച ജ്യുസ് മറ്റൊരു പാത്രത്തിലേക്ക് അരിച്ചോഴിക്കുക. തുടർന്ന് ഗ്ലാസ്സുകളിൽ പകർന്ന് ശരീരത്തെ തണുപ്പിക്കും സ്വാദിഷ്ടമായ ജ്യുസ് കുടിക്കാം.