തിരുവനന്തപുരം:കേരള സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് ഹോം മാനേജര്‍, സോഷ്യല്‍ വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, ലീഗല്‍ കൗണ്‍സിലര്‍, കഌനിക്കല്‍ സൈക്കോളജിസ്റ്റ്, കുക്ക് എന്നീ തസ്തികയിലേക്ക് സാമൂഹ്യ സേവനത്തില്‍ തല്‍പ്പരരായ സ്ത്രീ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 അപേക്ഷ അയക്കേണ്ട വിലാസം. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിളാ സമഖ്യ സൊസൈറ്റി, റ്റി. സി 20/1652, കല്‍പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം 695002, ഫോണ്‍ 04712348666, 2913212, ഇ മെയില്‍ keralasamakhya@gmail.com