തിരുവനന്തപുരം:സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്ക് ഫുഡ് ഓണ്‍ വീല്‍സിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കുന്ന നൈറ്റ് ഈറ്ററി സ്ട്രീറ്റ് പദ്ധതിയിലേക്ക് താത്പര്യമുള്ള ഹോട്ടല്‍/കേറ്ററിങ് രംഗത്ത് മുന്‍പരിചയവും പ്രാവീണ്യവുമുള്ള വനിതകളില്‍ നിന്നും വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആരോഗ്യപ്രദവും രുചികരവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ രാത്രികാലങ്ങളില്‍ നഗരത്തില്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.