L ONLY [ Ladies Only ]11/08/2017

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അപലപനീയം: കെ കെ ശൈലജ

ayyo news service
തിരുവനന്തപുരം: പരിഷ്‌കൃത സംസ്ഥാനമായ കേരളത്തില്‍പോലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ പീഡനങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്ന് ആരോഗ്യ, കുടുംബക്ഷേമ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ  പറഞ്ഞു. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അക്രമത്തിനിരയാകുന്നവര്‍ക്ക് കൗണ്‍സലിംഗ്, വൈദ്യസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം, എന്നിവ ലഭ്യമാക്കുകയാണ് ഈ സെന്ററുകളുടെ പ്രവര്‍ത്തനോദ്ദേശ്യം. കേരളത്തില്‍ ആദ്യത്തെ സെന്റര്‍ തിരുവനന്തപുരത്താണ് സ്ഥാപിക്കുന്നത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, ജില്ലകളിലും മൂന്നു മാസത്തിനുള്ളില്‍ വണ്‍സ്റ്റോപ്പ് സെന്ററുകള്‍ ആരംഭിക്കും. സാമൂഹികനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മാനേജിംഗ് കമ്മിറ്റിയാണ് സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനു സമീപമുള്ള ചെമ്പകനഗറിലെ നിര്‍ഭയ ബില്‍ഡിങ്ങിലാണ് സെന്റര്‍. സ്ത്രീകള്‍ക്ക് നേരിട്ടോ മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, വനിതാ ഹെല്‍പ്പ്‌ലൈനുകള്‍ മുഖേനയോ ഏതു സമയത്തും അഭയം തേടാവുന്ന സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍: 0471 232 4699. 
 


Views: 1936
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

Create Date: 12.03.2024