ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോകത്തെ ഏറ്റവും പ്രബല വനിത . ഫോര്‍ബ്‌സ് മാഗസിസിൻ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയിലാണ് മെര്‍ക്കലിന് ഒന്നാം സ്ഥാനം . തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മെര്‍ക്കല്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. 29 രാജ്യങ്ങളിൽ നിന്ന് 100 വനിതകളുടെ പട്ടികയാണ് ഫോര്‍ബ്‌സ് പതിനൊന്നാമാതും പ്രസിദ്ധീകരിച്ചത്. ഇന്നലെയാണ് പട്ടിക പുറത്തിറക്കിയത്
യുഎസ് പ്രസിഡന്റ് മത്സരരംഗത്തുള്ള ഹില്ലരി ക്ലിന്റൻ,മിഷേല്‍ ഒബാമ, ഫെഡറല്‍ ചീഫ് ജാനറ്റ് യെല്ലെന്‍, മെലിന്‍ഡ ഗേറ്റ്‌സ്, ജനറല്‍ മോട്ടോഴ്‌സിന്റെ ഷെഫിന്‍ മേരി ബാര, ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദെ, ഫേസ്ബുക്ക് മാനേജര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, യൂട്യൂബ് മേധാവി സൂസന്‍ വോയ്‌സിക്കി, എച്ച്പി മേധാവി മെഗ് വിറ്റ്മാന്‍, ബാങ്കോ സന്റാന്‍ഡര്‍ പ്രസിഡന്റ് അന പാട്രീഷ്യ ബോട്ടിന്‍, ഇറ്റലിയുടെ മുന്‍ വിദേശകാര്യ മന്ത്രി ഫെഡറിക്ക മോഗറിനി എന്നിവരും പട്ടികയില്‍ ഇടംനേടി.