Mobirise Website Builder v4.9.3
L ONLY [ Ladies Only ]21/09/2015

ബലാത്സംഗം:കൂടുതല്‍ മധ്യപ്രദേശിൽ,കേരളം മോഷമാക്കിയില്ല,ലക്ഷദ്വീപിൽ ഒന്നുമാത്രം

ayyo news service
നാഗ്പുര്‍: നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി.) 2014ലെ  റിപ്പോര്‍ട്ട് പ്രകാരം  മധ്യപ്രദേശിലാണ് ബലാത്സംഗക്കേസുകൾ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്, 5,076 എണ്ണം. കേരളത്തില്‍ 1,347 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷദ്വീപിൽ  ഒരു ബലാത്സംഗക്കേസുമാത്രമാണ് റിപ്പോര്ട്ട് ചെയ്തത് . രാജസ്ഥാന്‍ (3,759), ഉത്തര്‍ പ്രദേശ് (3,467), മഹാരാഷ്ട്ര (3,438), ഡല്‍ഹി (2,096) എന്നിവയാണ് മധ്യപ്രദേശിന് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.  രാജ്യത്താകെ 2014ല്‍ 36,735 ബലാത്സംഗ കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്തത്.

എന്‍.സി.ആര്‍.ബി.യുടെ രേഖകളനുസരിച്ച് സ്ത്രീകള്‍ക്കുനേരേയുള്ള മറ്റ് ലൈംഗികാതിക്രമങ്ങളുടെ പട്ടികയില്‍പ്പെടുന്ന 1,32,939 കേസുകളാണ് 2014ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിലും മധ്യപ്രദേശാണ് (15,170 കേസുകള്‍) ഒന്നാമത്. നാലുകേസുകളുള്ള ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. മഹാരാഷ്ട്ര (15,029), രാജസ്ഥാന്‍ (10,149), ആന്ധ്ര പ്രദേശ് (8,322), ഡല്‍ഹി (7,849), ബിഹാര്‍ (2,252) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോവര്‍ഷവും കൂടിക്കൂടിവരുന്നതായാണ് കണക്കുകള്‍. 2004ല്‍ രാജ്യത്താകെ 18,233 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടടുത്തവര്‍ഷങ്ങളില്‍ ഇത് പടിപടിയായി കൂടി. 2013ലെ എന്‍.സി.ആര്‍.ബി. രേഖകളനുസരിച്ച് 33,707 കേസുകളാണുണ്ടായത്.



Views: 2368
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
HEALTH