L ONLY [ Ladies Only ]21/05/2016

യഥാര്‍ത്ഥ 'കറുത്തമുത്തിവിടെയുണ്ട്' കൂട്ടിനായി നിങ്ങളും പോരുമോ ....

SUNILKUMAR

ചാനല്‍  പരമ്പരയിലെ നായിക കറുത്തമുത്തല്ലയിത് പച്ചയായ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാന്‍ പുരുഷ മേധാവിത്വത്തിലേക്ക് തന്റെടത്ത്‌തോടെ കയറിച്ചെന്നു അഞ്ചു വര്ഷമായി വലിയവളയം പിടിക്കുകയാണ് ഈ  കറുത്ത സുന്ദരി.

നഗരാത്തിലോടുന്ന നൂറ്റിപ്പത്തുബസിലെ ഏക വനിതാഡ്രൈവറാണ് നാല്പ്പത്തിരണ്ടുകാരിയായ വിജകുമാരി. പ്രായ പൂര്‍ത്തിയായ  രണ്ടുകുട്ടികളുടെ മാതാവുകൂടിയാണി ഡ്രൈവര്‍.  മറ്റെല്ലാ മേഖലയിലും പുര്ഷ•ാര്‍ക്കൊപ്പം നില്ക്കുന്ന സ്ത്രീകള്‍് ഈ മേഖലയില്‍ മാത്രം കടന്നുവരാന്‍ മടിക്കുന്നതെന്തെന്നാണ് വിജയകുമാരിചോദി ക്കുന്ന്‌നത്.  രാവിലെ ആറു മണി മുതല്‍ രാത്രി ഒന്പത് മണിവരെ വളയം തിരിച്ചാല്‍ നാനൂറ്റിഅമ്പതുരൂപ ശമ്പളത്തിന്  പുറമേ ബാറ്റയിനത്തില്‍  750 800 രൂപയുമായിമടങ്ങാം.   കുറച്ചു ശാരിരികാധ്വാനം കൂടിയിരിക്കും എന്നല്ലാതെ മറ്റുബുദ്ധിമുട്ടുകളൊന്നും എനിക്ക്‌നുഭവിക്കേണ്ടി വന്നിട്ടില്ല.  ഇതിനെക്കാളും ബുദ്ധിമുട്ടേറിയ മേഘലകളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന്‍ പറ്റിയ നല്ലൊരു തൊഴിലാണിത;അതിനാല്‍ എനിക്കു  കൂട്ടായി മറ്റു സ്ത്രീകളും  കടന്നു വരണമെന്നാണ് ഞാനാഗ്രഹിക്കുന്നത് . 


വലിയ വണ്ടികള്‍ ഓടിക്കണമെന്ന കൊച്ചു നാളിലെ തോന്നിയ ഒരാഗ്രഹമാണ് വിജകുമാരിയെ ഇന്ന് ഡ്രൈവര്‍ സീറ്റിലിരുത്തിയത് . വീട്ടുകാരറിയതെയാണ് ഹെവിപഠിച്ചു ലൈസെന്‍സെടുത്തത്.  വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കില്‍ വിടില്ലായിരുന്നു. പിന്നീട്  വീട്ടുകാരുടെ സമ്മതത്തോടെ ബാട്‌ജെടുത്ത് ഐഷരില്‍ ഒരുമസ്സക്കാലം ബംഗലൂരുകാസര്‌കോട് റൂട്ടില്‍ ലോടടിച്ചു കൈതെളിഞ്ഞതിനുശേഷമാണ് വിജയകുമാരി സ്വകാരിയബസ് ഡ്രൈവറായത്.   എന്നെപ്പോലൊരു  സ്ത്രീക്ക് ബസ്‌ഡ്രൈവറാക്ണമെങ്കില്‍ കുടുംബത്തിന്റെ സപ്പോര്‍ട്ട് കൂടിയേതീരു.  കൂലിപ്പണിക്കാരനായ ഭര്ത്താവ് ടി സുകുമാരാൻ,കൂലിപ്പണിക്കാരനായ മകന്‍ 20 കാരാന്‍ സാബു,വിവാഹിതയായ മകള്‍ സജിത എന്നിവരുടെ പിന്തുണയാലാണ് ഈതൊഴില്‍ ചെയ്യനാകുന്നുവെന്നാണ്  ഈ കറുത്തമുത്ത് പറയുന്നത്.  പലര്ക്കും എന്നെപോലെ ഈ സീറ്റിലിരിക്കണമെന്നാഗ്രഹമുണ്ട് പക്ഷെ വീട്ടുകാരുടെ എതിര്പ്പാണ് അവര്ക്ക് തടസമാകുന്നത്.

ബസുടമാകള്‍ക്ക് ഒരു സ്ത്രീ ആയതുകൊണ്ട് ജോലി്താരന്‍ മടിയായിരുന്നു.  പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്ക് മത്സരയോട്ടം നടത്താന്‍ കഴിയില്ല എന്നതാണ് കാരണം. അതുശരിയെന്നാണ് വിജയത്തിന്റെ മൊഴി.  ഇപ്പോള്‍ വിജയകുമാരി കിഴക്കേകോട്ട  നെട്ടയം റൂട്ടിലോടുന്ന നാഥന്‍ബസിലെ ലീവ്‌ഡ്രൈവറാണ് .  പുളിയറക്കോ്ണത്തു താമസിക്കുന്ന വിജകുമരിക്കു നാലുച്ചുമരുകളുള്ള  വീടെന്നസ്വപ്നവും മകളുടെ വിവാഹ കടബധ്യതയുമാണ് മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജമാകുന്നത്.





Views: 5044
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

Create Date: 12.03.2024