തിരുവനന്തപുരം:സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ക്ക് വിപുലമായ പരിശീലന പരിപാടിക്ക് കേരള പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിക്കുന്നു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ആറ് പകല്‍ 2.30 മണിക്ക് തിരുവനന്തപുരം വിമന്‍സ് കോളേജ് ആഡിറ്റോറിയത്തില്‍ സംസ്ഥാന ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കും.
മേയര്‍ അഡ്വ.കെ.ചന്ദ്രിക, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, എ.ഡി.ജി.പി എ.പി. ബറ്റാലിയന്‍ ഡോ.ബി.സന്ധ്യ, എ.ഡി.ജി.പി ഹെഡ്ക്വാര്‍ട്ടേഴ്‌സ് അരുണ്‍കുമാര്‍ സിന്‍ഹ, കുടുംബശ്രീ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി.വത്സലകുമാരി, തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി.പി മനോജ്എബ്രഹാം, ഇന്റലിജന്‍സ് ഡി.ഐ.ജി പി.വിജയന്‍, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എച്ച്.വെങ്കടേഷ്, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.രാജശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.
അതിക്രമ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തരാക്കുക, പ്രതിരോധ തന്ത്രങ്ങള്‍ സ്വായത്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി കേരള പോലീസ് ആവിഷ്‌ക്കരിച്ചിട്ടുളളത്. കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കലാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയുളള പരിശീലനം പ്രാദേശിക തലം മുതല്‍ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സംസ്ഥാനത്ത് 2.5 ലക്ഷം സ്ത്രീകള്‍ക്ക് സ്വയരക്ഷാ പരിശീലനം നല്‍കാനാണ് ഈ പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമി