പേന്‍ ശല്യം കാരണം ഉറക്കം നഷ്ടപ്പെടുന്നവര്‍ക്ക് കൃഷ്ണ തുളസി പരിഹാരമാകുന്നു. രാത്രി കിടക്കുമ്പോള്‍ തലയിണക്ക് മുകളില്‍ നന്നായി കൃഷ്ണ തുളസിയില പരത്തി വിരിച്ചു അതിന്റെ മുകളില്‍ ഒരു കട്ടി കുറഞ്ഞ തുണി വിരിച്ചു അതിന്മേല്‍ തല വച്ച് കിടന്നുറങ്ങി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലയിലെ പേന്‍ കിടക്കയിലും ശരീരത്തിലുമായി സഞ്ചരിക്കുന്നത് കാണാം.
തുളസിയിലയുടെ ഗന്ധമാണ് പേനുകളെ തലയില്‍ നിന്നും താഴെ ഇറക്കുന്നത്. അതിനാല്‍ ദിനവും ഈ ശയനം തുടര്‍ന്നാല്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന പേനിനെ പൂര്‍ണ്ണമായും തുരത്താം.