തിരുവനന്തപുരം:കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരിരത്‌ന പുരസ്‌കാര്‍-ന് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ക്ഷേമം ഉന്നമനം ശാക്തീകരണം എന്നീ മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് പുരസ്‌കാരം നല്‍കുക.
സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍, ജില്ലാ പഞ്ചായത്ത്/ ഗ്രാമപഞ്ചായത്ത്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതു/ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍, സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്ഥാപനങ്ങളുടെ വിഭാഗത്തിലുള്ള 11 അവാര്‍ഡുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ധീരമായി പ്രവര്‍ത്തിച്ചിട്ടുള്ള വനിതകള്‍ക്ക് രണ്ട് അവാര്‍ഡുകളും സ്ത്രീകളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വനിതകള്‍ക്ക് 7 അവാര്‍ഡുകളും നല്‍കും.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15നകം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മാനദണ്ഡങ്ങളും വിശദവിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.swdkerala.gov.in ല്‍ ലഭിക്കും.