തിരുവനന്തപുരം:സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്ക് എറണാകുളം ജില്ലയില്‍ ആരംഭിച്ച ഷീ ടാക്സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താല്പര്യമുള്ള ഫോര്‍ വീലര്‍ ലൈസന്‍സുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വനിതകള്‍ക്കായി വനിതകള്‍ തന്നെ നടത്തുന്ന ടാക്സി സര്‍വീസ് എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ഡ്രൈവിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വനിതകള്‍ക്ക് പദ്ധതിയില്‍ ചേരുവാന്‍ അവസരം ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ സിറ്റി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ സര്‍വീസ് നടത്താന്‍ സന്നദ്ധരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04712433334,109, 9496015008.