L ONLY [ Ladies Only ]04/08/2015

ഷീ ടാക്‌സി: അഞ്ച് വനിതകള്‍ക്ക് കൂടി അവസരം

ayyo news service
തിരുവനന്തപുരം:സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കായി വനിതകള്‍ തന്നെ നടത്തുന്ന ടാക്‌സി സര്‍വീസ് എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. െ്രെഡവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വനിതകള്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അവസരം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍, സിറ്റി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുവാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍: 0471 2433334-109.
 

Views: 2067
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

Create Date: 12.03.2024