തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്കിന്റെ വനിതാ ശാക്തീകരണ പരിപാടിയായ ഷീ-ടാക്സി പദ്ധതി സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വനിതാ ഡ്രൈവര്‍മാര്‍, ടാക്സി ഉടമകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 7306701200, ഇമെയില്‍: info@myshetaxi.in.