L ONLY [ Ladies Only ]20/06/2017

ഭിന്നമായ ഒരു ലിംഗം ഞങ്ങൾക്കില്ല; നിങ്ങളെ പോലെ ആണിന്റെയോ പെണ്ണിന്റയെയുള്ളൂ: സൂര്യ അഭി

ayyo news service
സൂര്യ അഭി
തിരുവനന്തപുരം: ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിട്ടാണ് വോട്ടേഴ്‌സ് ഐഡി കിട്ടിയത്. സർജറി ചെയ്ത സർട്ടിഫിക്കറ്റ്, തുടങ്ങിയൊരുപാട് രേഖകൾ ഗസറ്റ് ഓഫീസറുടെ ഒപ്പോടുകൂടി സമർപ്പിക്കണം. ഒരു സാധാരണ ആളിനേക്കാളും അതിനുവേണ്ടി ഒരുപാട് ബുദ്ധിമുട്ടി.  പിന്നെ എന്റെ കുടുംബത്തിൽ ചെന്ന് ചോദിച്ചപ്പോൾ ഞാൻമരിച്ചുപോയെന്നാണ് പറഞ്ഞത്. ആ ചുറ്റുപാടൊക്കെ സ്ട്രഗ്ഗിൽ ചെയ്താണ് എനിക്ക് നേടിയെടുക്കാൻ കഴിഞ്ഞത്.  ഞങ്ങളിൽ അഞ്ചാറുപേർക്ക് മാത്രമേ ഐ ഡി കാർഡ് കിട്ടിയിട്ടുള്ളു. ഞാൻ സ്ത്രീ ആയിത്താനെ ഐ ഡി കാർഡെടുത്തു. ബാക്കിയുള്ളവർക്ക് ഭിന്നലിംഗക്കാരി-തേർഡ് ജെൻഡറെന്നോ പറഞ്ഞാണ് സർക്കാർ കാർഡ് നൽകിയിരിക്കുന്നത്. അതിനോടൊന്നും യോജിക്കുന്നില്ല ട്രാൻസ്‍ജിൻഡറെന്നു പറഞ്ഞുവേണം സർക്കാർ അത് കൊടുക്കാൻ. സർക്കാരിനോട് എനിക്ക് പറയാനുള്ളത് ഭിന്നമായ ഒരു ലിംഗം ഞങ്ങൾക്ക് ആർക്കും ഇല്ല. നിങ്ങളെ പോലെ ആണിന്റെയോ പെണ്ണിന്റയെയുള്ളൂ. സുപ്രീം കോടതി ഞങ്ങളെ തേർഡ് ജെൻഡറിലേക്ക് മാറ്റിനിർത്തുമ്പോൾ ഇവിടെ ഒന്നാമതാര്, രണ്ടാമതാര് എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ഞങ്ങളെ മനഷ്യരായി കാണുക അംഗീകരിക്കുക. കേരളത്തിൽ ആദ്യമായി വോട്ടർ ഐഡി-ആധാർ കാർഡ് കരസ്ഥമാക്കിയ സൂര്യ അഭി പറഞ്ഞു. അന്താരാഷ്ട്ര ഡോക്കുമെന്ററി മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച അവളിലേക്കുള്ള ദൂരം കാണാനെത്തിയതായിരുന്നു അവർ. 
Views: 3695
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

Create Date: 12.03.2024