എറണാകുളം:സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള
ജെന്‍ഡര്‍ പാര്‍ക്ക് സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ഉന്നമനവും
ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയില്‍
സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള ഫോര്‍ വീലര്‍
ലൈസന്‍സ് ഉള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കായി
വനിതകള്‍ തന്നെ നടത്തുന്ന ടാക്‌സി സര്‍വീസ് എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.
െ്രെഡവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍
തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വനിതകള്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അവസരം
ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍, സിറ്റി, എയര്‍പോര്‍ട്ട്
എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുവാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍: 0471
2433334-109.