തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ആര്‍ക്കും
അവകാശമില്ല. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ
പ്രധാനപ്പെട്ടതാണെണെന്ന് മുന്‍ മന്ത്രിയും കെടിഡിസി ചെയര്‍മാനുമായ എം വിജയകുമാര്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സ്വദേശാഭിമാനി
രാമകൃഷ്ണപിള്ളയെ നാടുകടത്തലിന്റെ 106 -ാം വാര്‍ഷികം സ്വദേശാഭിമാനി
സ്മാരകത്തില്‍ സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യ സംരക്ഷണ പ്രഖ്യാപനം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
കോടതികളില്‍ മീഡിയ റും തുറക്കുന്ന സംബന്ധിച്ച കേസില്‍ മീഡിയ അക്കാദമിയും കക്ഷിചേരുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.
മാധ്യമങ്ങളെ കോടതികളില്‍ നിന്ന് അകറ്റുന്ന നടപടികള്‍ക്കെതിരെ ഭരണാധികാരികള്‍ ഇടപെടണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി റഹിം, സെക്രട്ടറി ബി എസ് പ്രസന്നന്‍ തുടങ്ങിയവരും സംസാരിച്ചു.