ന്യൂഡല്‍ഹി:രാജ്യത്ത് ആകെയുള്ള 33,000 സന്നദ്ധ സംഘടനകളില്‍ 20,000 എന്‍ജിഒ(സന്നദ്ധ സംഘടനകളുടെ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍ (എഫ്‌സിആര്‍എ) പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗത്തിന്റെ അവലോകന യോഗത്തില്‍ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
എന്‍ജിഒകളുടെ പ്രവര്‍ത്തനം ഒരു വര്‍ഷമായി ആഭ്യന്തര മന്ത്രാലയം അവലോകനം ചെയ്തുവരികയായിരുന്നു. ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.