പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ അന്നദാനം
തിരുവനന്തപുരം: സർവ വിഘ്ന കാരകനായ ഗണപതിയുടെ ജന്മദിനമായി കണക്കാക്കുന്ന വിനായക ചതുര്ഥിനാളായ ഇന്ന് ഗണപതി ക്ഷേത്രങ്ങളിൽ വൻ ഭക്തജന പ്രവാഹം. എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും വഴിപാടുകളും നടന്നു. തലസ്ഥാനത്തെ പ്രസിദ്ധമായ കിഴക്കേകോട്ട പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ ഇന്ന് രാത്രി അലങ്കാര വാഹനത്തിൽ ഗണപതിയെ പുറത്തെഴുന്നളിക്കും. വൈകുന്നേരം ചെണ്ട മേളയും പഞ്ചവാദ്യവും അരങ്ങേറും. ഉച്ചയ്ക്ക് നടന്ന അന്നദാനം ഫോർട്ട് അസി.കമ്മീഷണർ കെ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.