തിരുവനന്തപുരം: ഈവര്‍ഷത്തെ ഓണം വാരാഘോഷം തലസ്ഥാനത്തെ 27 വേദികളിലായി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ നടത്താന്‍ തീരുമാനിച്ചു. സംഘാടക സമിതിയും രൂപികരിച്ചു . നിയമസഭാമന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ടൂറിസംമന്ത്രി എ.പി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ വര്‍ക്കല കഹാര്‍, എ.ടി. ജോര്‍ജ്, കെ.എസ്. ശബരീനാഥന്‍, ടൂറിസം ഡയറക്ടര്‍ ഷേക് പരീത്, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സംഘാടകസമിതിയുടെ മുഖ്യ രക്ഷാധികാരി. ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ ചെയര്‍മാനും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ കോ ചെയര്‍മാനും ടൂറിസം ഡയറക്ടര്‍ ഷേക് പരീത് ജനറല്‍ കണ്‍വീനറുമാണ്.
വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ : പ്രോഗ്രാം പാലോട് രവി എം.എല്‍.എ, ഇന്‍ഫ്രാസ്ട്രക്ചര്‍ എം.എ. വാഹീദ് എം.എല്‍.എ, മീഡിയ എ.ടി. ജോര്‍ജ് എം.എല്‍.എ, ഫുഡ് ഫെസ്റ്റിവല്‍ വി.ശശി എം.എല്‍.എ, ട്രേഡ് ഫെയറും എക്‌സിബിഷനും കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, സ്‌പോണ്‍സര്‍ഷിപ്പ് വി. ശിവന്‍കുട്ടി എം.എല്‍.എ, ഇല്യുമിനേഷന്‍ ബി. സത്യന്‍ എം.എല്‍.എ, സുരക്ഷ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, സ്‌പോര്‍ട്‌സ് പത്മിനി തോമസ്, ഘോഷയാത്ര വര്‍ക്കല കഹാര്‍ എം.എല്‍.എ.