ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്ത് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. വി എസ്സിന്റെ വിയോജിപ്പോടെയാണ് കത്ത് തള്ളിയത്. കത്തില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ നേരത്തെതന്നെ ചര്‍ച്ച ചെയ്തതാണെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി.വി എസ്സിന്റെ ആവശ്യങ്ങള്‍ അടക്കമുള്ള കേരളത്തിലെ വിഷയങ്ങള്‍ പി ബി കമ്മീഷന്‍ പരിശോധിക്കും. പി ബി കമ്മീഷന്‍ സംഘടനാ വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് വരുംവരെ വി എസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്നും സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. വി എസ്സിനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയവും പി ബി കമ്മീഷന്‍ പരിശോധിക്കും. പ്രമേയം സംഘടനാ വിരുദ്ധമാണോ എന്നാവും പരിശോധിക്കുക.