പട്ന: ബിഹാർ 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂര്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എഴുപതിലേറെ മണ്ഡലങ്ങളില്‍ ബി.ജെ.പി ലീഡ് നേടിയിട്ടുണ്ട്. ആദ്യ ഫലസൂചനകള്‍ ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എയ്ക്ക് അനുകൂലമാണ്.
എന്‍.ഡി.എ . സഖ്യത്തില്‍ ബി.ജെ.പി.യും മഹാസഖ്യത്തില്‍ ജെ.ഡി.യുവുമാണ് വലിയ നേട്ടമുണ്ടാക്കിയത്.
സംസ്ഥാനത്തെ പ്രധാന നേതാക്കളായ പ്രതിപക്ഷ നേതാവ് സുശീല്‍കുമാര്‍ മോദി, മുന്‍മുഖ്യമന്ത്രി ജിതിന് റാം മാഞ്ചി, ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വിനി എന്നിവരെല്ലാം ലീഡ് ചെയ്യുകയാണ്.