NEWS07/03/2016

ഏഷ്യാ കപ്പ് ട്വന്റി 20 കിരീടം ഇന്ത്യക്ക്

ayyo news service
മിര്‍പുര്‍: ഏഷ്യാ കപ്പ് ട്വന്റി 20 കിരീടം ഇന്ത്യക്ക്. ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു പന്തു ബാക്കിനില്‍ക്കേ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (60) യും വിരാട് കോഹ്ലി ( 28 പന്തില്‍ പുറത്താകാതെ 41) യുടെയും മിന്നുംപ്രകടനങ്ങളാണ് ഇന്ത്യയ്ക്കു കിരീടം സമ്മാനിച്ചത്. ധവാനും കോഹ്ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതു ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. രോഹിത് ശര്‍മ (1)  പുറത്തായപ്പോൾ നായകന്‍ ധോനി ആറു പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ, മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹമ്മദുള്ളയുടെയും (13 പന്തില്‍ 33) സാബിര്‍ റഹ്മാന്റെ (32)ന്റെയും ബാറ്റിംഗാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി അശ്വിന്‍, നെഹ്‌റ, ബൂംറ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 
Views: 1510
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024