ആകാശ് രാജ്, രാജീവ് ആലുങ്കല്‍
രമേഷ്
പിഷാരടി അമൃത ടിവിയിലെ 'ഫണ്‍സ് അപ് ഓണ്‍ എ ടൈം' എന്ന വിനോദ പരിപാടിയില്‍
പറഞ്ഞ ഒരു കഥ വീഡിയോയായി ചിത്രീകരിച്ച്, അഭിനയിച്ച് താരമായിരിക്കുകയാണ്
ആകാശ് രാജ് എന്ന കൊച്ചുമിടുക്കന്. കവിയും ഗാനരചയിതാവുമായ രാജീവ്
ആലുങ്കലിന്റെ മകനാണ് ആകാശ് രാജ്.ക്യാമറയും എഡിറ്റിംഗും സ്വന്തമായി
നിര്‍വഹിച്ച ആകാശ് ഒന്‍പത് കഥാപാത്രങ്ങളുടെ വേഷപകര്‍ച്ചയും നടത്തി. ഒരു
മരണ വീട്ടിലെ കോമഡി രംഗങ്ങള്‍ രമേഷ് പിഷാരടി ഭാവനാത്മകമായി കഥ
പറഞ്ഞതിനെയാണ് ആകാശ് രസകരമായി അവതരിപ്പിച്ചത്. രാജീവ് ആലുങ്കലിന്റെ
ഫേസ്ബുക്കില്‍ ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. നാലു ലക്ഷത്തോളം
പേര് വീഡിയോ കണ്ടുകഴിഞ്ഞു ഒരുപാട് പേര് വീഡിയോ ഷെയര്‍ ചെയ്തു.
വീഡിയോ ഒരുപാടിഷ്ടപ്പെട്ട രമേഷ് പിഷാരടി ആകാശിനെ വിളിച്ച്
അഭിനന്ദിക്കുകയും ഫണ്‍സ് അപ് ഓണ്‍ എ ടൈം എന്ന പരിപാടിയില്‍ അതിഥിയായി
ക്ഷണിക്കുകയും ചെയ്തു.
മറ്റാരുടെയും സഹായമില്ലാതെ മൊബൈല്‍
ക്യാമറയില്‍ കുട്ടിക്കാലം മുതല്‍ ഇത്തരം വീഡിയോ ആകാശ് ചെയ്യാറുണ്ടെകിലും
ഈ വീഡിയോ ഇത്രയേറെ ജനകീയമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കുടുംബത്തിന്
ഒരുപാട് സന്തോഷമുണ്ടെന്നും രാജീവ് ആലുങ്കല്‍ പറഞ്ഞു.
ജെറി അമല്‍ദേവിന്റെ ശിക്ഷണത്തില്‍ ആകാശ് കിബോര്ഡ് പഠനം തുടങ്ങിയിട്ടുണ്ട്. ഈ മിടുക്കനെ
തേടി സിനിമയില്‍ നിന്നും അഭിനയ അവസരങ്ങള്‍ വന്നുതുടങ്ങി
ചേര്‍ത്തല കണ്ടമംഗലം ഹൈ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകാശ് രാജ്.