കെ എസ് ആര്‍ ടി സി കട്ടപ്പുറത്താണെങ്കിലും അനന്തപുരിയിലെ ഏക ഇരുനില ബസിനെയോര്ത്ത് അഭിമാനിക്കാം. കേരളത്തില്‍ തിരുവനന്തപുരംനഗരത്തിൽ മാത്രം ഗതകാല സ്മരണകളുണര്ത്തി കഷ്ടിച്ച് നിലനില്ക്കുന്ന ബസിനെ സ്റ്റാച്യുവില്‍ സമരക്കാര്‍ കണ്ടപ്പോള്‍. ഈ ചിത്രം എടുക്കുന്നവര്‍ കണ്ണൂരില്‍ നിന്ന് വന്നവരാണ്. ഇതുപോലെ അന്യജില്ലയില്‍ നിന്ന് വന്ന നിരവധിപേര്‍ തങ്ങള്‍ കണ്ട കെ എസ് ആര്‍ ടി സി യുടെ അതിശയത്തെ ക്യാമറയില്‍ പകര്ത്താന്‍ മത്സരമായിരുന്നു. പുറകിൽ മാറ്റ് വാഹനങ്ങൾ തിരിച്ചു വിടുന്നത് കാണാമെങ്കിലും ഈ ഇരുനില ബസിനു അങ്ങനെ വളച്ചൊടിച്ചു പോകാൻ കഴിയില്ല. വെള്ളയമ്പലം-ശംഖുമുഖം റൂട്ടിൽ ഓടുന്ന ഈ ബസ്സിലെ യാത്ര നഗരവാസികൾക്കും ഒരു ഹരം തന്നെയാണ്