ASTROLOGY09/10/2021

ക്ഷേത്രങ്ങള്‍ അറിവിന്റെ വിദ്യാലയങ്ങള്‍ : അശ്വതി തിരുനാള്‍ ഗൗരീ ലക്ഷ്മിഭായി

ayyo news service
തിരുവനന്തപുരം: ഭാരതത്തിലെ അറിവിന്റെ വിദ്യാലയങ്ങളാണ് ക്ഷേത്രങ്ങള്‍ എന്ന്‍ അശ്വതി തിരുനാള്‍ ഗൗരീ ലക്ഷ്മീഭായി പറഞ്ഞൂ. കോട്ടക്കകം തെക്കേനട കൃഷ്ണവിലാസം കൊട്ടാരത്തില്‍ നടന്ന പൗര്‍ണ്ണമിക്കാവ് ദേവീക്ഷേത്രത്തിലെ 51 അക്ഷര ദേവിമാരുടെ മൂലമന്ത്ര സമര്‍പ്പണ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അശ്വതി തിരുനാള്‍. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയും സംസ്‌കൃത പണ്ഡിതനുമായ ഒറവങ്കര അച്യുത ഭാരതിയാര്‍ സ്വാമി രചിച്ച ധ്യാനശ്ലോകങ്ങള്‍ അശ്വതി തിരുനാളിന് കൈമാറി. കവടിയാര്‍ രാജകുടുംബാംഗ ഗോപികാവര്‍മ്മ സന്നിഹിതരായിരുന്നു.  എം.എസ് ഭുവനചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചൂ. പള്ളിക്കല്‍ സുനില്‍ ആമുഖ പ്രഭാഷണം നടത്തി. അഡ്വ: പേരൂര്‍ക്കട ഹരികുമാര്‍, കിളിമാനൂര്‍ അജിത് എന്നിവര്‍ പങ്കെടുത്തൂ.
Views: 1348
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024