ASTROLOGY01/09/2015

ബ്രാഹ്മണര്‍ക്ക് വിശേഷപ്പെട്ട ആവണി അവിട്ടം

Subramoni Raju(Vaideekan & Astrologer)
ഇക്കഴിഞ്ഞ 29 ന്   കോട്ട യ്ക്കകം  ശങ്കരമഠത്തില്‍ നടന്ന യജൂര്‍വേദ ഉപാകര്‍മ്മം

തിരുവോണവും(ഋഗ്വേദ ഉപാകര്‍മ്മം) മൂന്നാം ഓണവും(യജുര്‍വേദ ഉപാകര്‍മ്മം)ബ്രാഹ്മണർക്ക് വളരെ വിശേഷപ്പെട്ട ദിവസങ്ങളാണ്.  എല്ലാകൊല്ലത്തെയും പോലെ ഇക്കുറിയും  വളരെ വിപുലമായി ആ ദിനങ്ങൾ ആചരിക്കുകയുണ്ടായി. സെപ്തമ്പർ 15 ന് സാമവേദ ഉപാകര്‍മ്മം ആചാരിക്കുന്നതോടെ ഈ വര്ഷത്തെ എല്ലാ ഉപാകര്മ്മങ്ങളും സമാപിക്കും .

ഋഗ്വേദ ഉപാകര്‍മ്മം (ആവണി അവിട്ടം) -  (1191 ചിങ്ങം 12, വെള്ളിയാഴ്ച ദക്ഷിണായനകാലം , വര്‍ഷഋതുവില്‍ ചതുര്‍ദ്ദശി  തിഥിയില്‍ ശുക്ലപക്ഷത്തില്‍ ശ്രവണ (തിരുവോണം) നക്ഷത്രത്തില്‍ (28.08.2015) സാധാരണായിട്ടു ഇതു വരുന്നുത്.  ഇവര്‍ക്കു പ്രഥമ തിഥിയില്‍ ഗായത്രി ജപം ഉണ്ടാകും. (ഗായത്രി ജപം എല്ലാപേര്‍ക്കും ഒരേ ദിവസം നടക്കും)

യജുര്‍വേദ ഉപാകര്‍മ്മം (ആവണി അവിട്ടം) -  (1191 ചിങ്ങം 13, ശനി ദക്ഷിണായനകാലം , വര്‍ഷഋതുവില്‍ പൌര്‍ണ്ണമി തിഥിയില്‍ ശുക്ലപക്ഷത്തില്‍ അവിട്ടം നക്ഷത്രത്തില്‍ (29.08.2015) സാധാരണായിട്ടു ഇതു വരുന്നുത്.  അതിന്റെ അടുത്ത ദിവസം പ്രഥമ തിഥിയില്‍ ഗായത്രി ജപം ഉണ്ടാകും.

സാമവേദ ഉപാകര്‍മ്മം (ആവണി അവിട്ടം)- പതുപോലെ ഈ വര്‍ഷവും ബ്രാഹ്മണര്‍ ആചരിക്കുകയാണ്  (1191 ചിങ്ങം30, ചൊവ്വ ദക്ഷിണായനകാലം , വര്‍ഷഋതുവില്‍ ദ്വതീയ ശുക്ലപക്ഷത്തില്‍ അത്തം നക്ഷത്രത്തില്‍ (15.09.2015). സാധാരണായിട്ടു ഇതു വരുന്നുത്. (ഗായത്രി ജപം എല്ലാപേര്‍ക്കും ഒരേ ദിവസം നടക്കും).

എന്തുകൊണ്ട് ബ്രാഹ്മണര്‍ ഇതാചരിക്കണം?  

ബ്രാഹ്മണേന നിഷ്‌കാരണം ഷഡംഗോ വേദോളധ്യേയോജ്ഞേയശ്ച--ഇതി ശ്രിതിഃ ഭൂതം ഭവ്യം ഭവിഷ്യച്ച സര്‍വ്വം വേദാതി പ്രസിദ്ധ്യതി--മനുസ്മൃതിഃ

ആറു അംഗങ്ങളോടുകൂടിയ വേദങ്ങളെ അധ്യയനം, അധ്യാപനം എന്ന ക്രമത്തില്‍ സദാ അഭ്യാസം ചെയ്തുവരേണ്ടത് ബ്രാഹ്മണരുടെ ഉത്തധര്‍മ്മമാകുന്നു.  വസിഷ്ഠ, വിശ്വാമിത്ര, ഭരദ്വാജ മുതലായ നമ്മുടെ പൂര്‍വ്വീക മഹഋഷിവര്‍യ്യ•ാര്‍ തപോധന•ാരായ് വിളങ്ങിക്കൊണ്ട് ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടിഃ എന്ന പഴഞ്ചൊല്ലനുസരിച്ച് വൈദികമായ അമാനുഷശക്തികളെയെല്ലാം പ്രകാശപ്പെടുത്തി വന്നിരിന്നതായി പൂരാണങ്ങളില്‍ ഘോഷിച്ചു് പറയപ്പെട്ടിരിയ്ക്കുന്നു.  അനന്തങ്ങളായ വേദങ്ങളെ വിഭാഗപ്പെടുത്തി അവയുടെ പ്രയോഗ സമ്പ്രദായങ്ങളെ ബോധനം ചെയ്തിരിയ്ക്കുന്ന ദിവ്യജ്ഞാനികളായ മഹഋഷിവരയ്യ•ാരുടെ കാരുണ്യത്താലാകുന്നു ഇന്നും സനാതനധര്‍മ്മം നിത്യശാശ്വതപ്രതിഷ്ഠയിലിരുന്നുവരുന്നതു്.

ഉപാകര്‍മ്മം അഥവാ ശ്രാവണം എന്നതു പ്രതിവര്‍ഷവും ബ്രാഹ്മണര്‍ അനുഷ്ഠിയ്‌ക്കേണ്ടുന്ന മുഖ്യമായ ഒരു ഉത്തമ കര്‍മ്മമാകുന്നു.  സങ്കല്പസ്‌നാന നൂതന യജ്ഞോപവീതധാരണ തര്‍പ്പണ ഹോമപൂര്‍വ്വകമായി ഗുരുമുഖമായി വേദത്തെ അധ്യയനം ചേയ്യുവാന്‍ തുടങ്ങുന്ന കര്‍മ്മത്തിന്നു ഉപാകര്‍മ്മം എന്നു പേര്‍.  ഈ കര്‍മ്മാനുഷ്ഠാനത്തിന്നു ഒരു അംഗമായി നമ്മുടെ ശ്രേയസ്സിന്നു് നിഷ്‌കാമമായ് പ്രവൃത്തിച്ചുട്ടുള്ള ഋഷിസമുഹങ്ങളുടെ ആരാധനവും സശ്രദ്ധം അനുഷ്ഠിയ്‌ക്കേണ്ടതാകുന്നു.  വൈദികകര്‍മ്മങ്ങള്‍ ക്രീഡമാനൈരപി സദാ തത്തേഷാം വൃദ്ധികാരണം, എന്ന ആപ്തവാക്യമനുസരിച്ചു് വിനോദമായും ചെയ്താല്‍ കൂടി ഫലത്തെ കൊടുക്കുന്നതുമാകുന്നു എന്നിരിയ്‌ക്കേ ആ കര്‍മ്മങ്ങളുടെ തത്വങ്ങള്‍ അറിഞ്ഞു് ശ്രദ്ധാഭക്തിപൂര്‍വ്വം ചെയ്യുന്നതിന്റെ ഫലം എത്രമാത്രം അധികമാകുമെന്നു് വര്‍ണ്ണിച്ചുപറയാന്‍ സാദ്ധ്യമല്ലാ.

ഗായത്രിജപ അനുഷ്ഠാനം എല്ലാ വൈദികകര്‍മ്മങ്ങളുടേയും പൂര്‍ത്തിയായ ഫലപ്രാപ്ടിയ്ക്കും മറ്റു ഐഹിക-ആമുഷ്മിക ശ്രേയസ്സിന്നും സുലഭമായ മാര്‍ഗ്ഗമാകുന്നു.

അവര്‍ണ്ണനീയമായ മഹിമയോടുകൂടിയ ഗായത്രീ ദേവതാ, മന്ത്രരാജം, ഗായന്തം ത്രായതേ യസ്മാത് ഗായത്രീതി പ്രകീര്‍ത്തിതാ എന്നെല്ലാം വര്‍ണ്ണിയ്ക്കപ്പെടുന്നു.  എല്ലാ പുരാണങ്ങളും ഗായത്രീമഹിമയേ ഘോഷിയ്ക്കുന്നു.  വി ശിഷ്യ ശ്രീമദ്വാത്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളാല്‍ രചിച്ച ശ്രീമത് വാത്മീകിരാമായണത്തില്‍ ഗായത്രീ മഹാമന്ത്രത്തിന്റെ 24 അക്ഷരങ്ങളേയും യഥാക്രമം ഒരോ ആയിരം ശ്ലോകത്തന്റെയും ആദ്യത്തേ അക്ഷരമായി യോജിപ്പിച്ചുട്ടുണ്ട് എന്ന തത്വം സ്മര്‍ത്തവ്യമാകുന്നു.  ഇപ്രകാരമുള്ള 24 ശ്ലോകങ്ങളെടങ്ങിയ ഗായത്രീരാമായണം ശ്രീവിഷ്ണുസഹസ്രനാമം എന്ന സ്‌തോത്രപാരായണഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്.  ശ്രീമത് ദേവീ ഭാഗവത്തില്‍ ഗായത്രിയുടെ മഹത്വത്തെ ഇപ്രകാരം പറഞ്ഞിരിയ്ക്കുന്നു.

    നാന്നോദകസമം ദാനം ന തിഥിര്‍ദ്വാദശീസമാ
    ന ഗായത്ര്യാഃ പരോ മന്ത്രഃ ന മാതുര്‍ദ്ദൈവതം പരം.
    
നമ്മുടെ പൂര്‍വ്വീകര്‍ ഈ ഗായത്രീ മഹീമയെ അറിഞ്ഞു് പ്രാതഃകാലത്തില്‍ ഗായത്രിയേ സഹസ്രാവൃത്തിക്രമത്തില്‍ ജപിച്ചുവന്നു് അരോഗദൃഢഗാത്ര•ാരായും ദീര്‍ഘായുഷ്മാ•ാരായും ജീവിച്ചു വന്നിരുന്നു.  ദിവസേന ഗായത്രീ ജപത്തിന്റെ സഹസ്ര ആവൃത്തി (1000) അത്യുത്തമവും,  ലഘുഹസ്ര ആവൃത്തി (336) ഉത്തമവും, അഷ്‌ടോത്തര ശത ആവൃത്തി (108) മദ്ധ്യമവും, അതിന്നു ചുരുങ്ങിയ ആവൃത്തികള്‍ സാധാരണവുമാകുന്നു.  ജനങ്ങള്‍ക്കു പല  അവസരങ്ങളിലും അസമയത്തും അനര്‍ഹമായ ദേശത്തും വേദം, വേദാംഗങ്ങള്‍ ഇവകളെ അധ്യയനം ചെയ്യുകകൊണ്ടും മറ്റും അറിഞ്ഞും അറിയാതെയും അകൃത്യങ്ങള്‍ ചെയ്യുകകൊണ്ടും ഉണ്ടാവുന്ന എല്ലാ പാപങ്ങള്‍ക്കും പ്രായശ്ചിത്തമായ് ശ്രാവണി പൌര്‍ണ്ണമാസിയ്ക്കു് അടുത്ത ദിവസം ഗായത്രീഹോമവും, അതു ചെയ്യവാന്‍ അസൗകര്യമുള്ളവര്‍ക്കു ജപം എങ്കിലും ചെയ്യണമെന്നും മഹര്‍ഷിമാര്‍ വിധിച്ചിരിയ്ക്കുന്നു.


Views: 4025
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024