ARTS03/02/2018

ഘരാന സംഗീതവിരുന്ന്

ayyo news service
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ട്രിവാന്‍ഡ്രം ബംഗാളി അസോസിയേഷനും സംയുക്തമായി ഒരുക്കുന്ന ശ്രീമതി.അര്‍ച്ചന ബന്ധോപാധ്യയുടെ ഘരാന സംഗീത വിരുന്ന് ഇന്ന് (ഫെബ്രുവരി 4 ഞായറാഴ്ച) വൈകുന്നേരം 6.30 ന് ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ അരങ്ങേറും. സംഗീത ജീവിതം ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു സംഗീത കുടുംബത്തില്‍ ജനിച്ച അര്‍ച്ചന ബന്ധോപാന്ധ്യായ ചെറുപ്പത്തില്‍ തന്നെ സംഗീത പഠനം  ആരംഭിക്കുകയും ക്ലാസിക്കല്‍ ഘരാനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യ്തു. ഇപ്പോള്‍ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.  

ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ഒരേയൊരു ഘരാനയാണ് ബിഷ്ണുപുര്‍ ഘരാന. അനന്തലാല്‍ ബന്ദോപാധ്യായ്, യാദു ഭട്ട, ക്വുപരമോഹന്‍ ഗോസ്വാമി, ഗോപേശ്വര്‍ ബന്ദോപാധ്യായ്, സുരേന്ദ്രനാഥ് ബന്ദോപാധ്യായ്, അമിയ രഞ്ജന്‍ ബന്ദോപാധ്യായ്, കാലിപ്രസാദ് മുഖര്‍ജി തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ ഈ ഘരാനയിലെ അംഗങ്ങളാണ്. ബിഷ്ണുപുര്‍ ഘരാനയിലെ ഭക്തി രാഗങ്ങളിലെ സവിശേഷ താളവും, രചനയും രബീന്ദ്രനാഥ ടാഗോറിനെ  സ്വാധീനിച്ചിരുന്നു. ടാഗോറിന്റെ പല ഗീതങ്ങളുംബിഷ്ണുപൂര്‍ ഘരാനയുടെ സംഗീതത്തെ അടിസ്ഥാനമാക്കിയാണ്. അര്‍ച്ചന ബന്ധോപാധ്യയ ഈ സംഗീത ശൈലികളാണ് ഇന്ന് ഭാരത് ഭവനില്‍ അവതരിപ്പിയ്ക്കുന്നത്. 



Views: 1588
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024