ARTS11/02/2016

രാജാരവിവര്‍മ്മ പുരസ്‌കാരം അക്കിത്തം നാരായണന്

ayyo news service
തിരുവനന്തപുരം:രണ്ടായിരത്തി പതിനഞ്ചിലെ രാജാരവിവര്‍മ്മ പുരസ്‌കാരത്തിന് അന്തര്‍ദേശീയ പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണനെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ആധുനിക ചിത്രകലാരംഗത്ത് നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ചിത്രശില്പ കലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരം അക്കിത്തം നാരായണന് സമ്മാനിക്കുന്നത്. ഒന്നര ലക്ഷം രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

1939ല്‍ കേരളത്തില്‍ ജനിച്ച അക്കിത്തം നാരായണന്‍ ആധുനിക ഇന്ത്യന്‍ ചിത്രകാരില്‍ പ്രമുഖനായ കെ.സി.എസ്. പണിക്കരുടെ ശിഷ്യത്വത്തില്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സില്‍ നിന്നും ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ പാരീസിലെ പ്രശസ്തമായ ഇക്കോള്‍ ഡി ബ്യൂക്‌സ് ആര്‍ട്‌സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. താന്ത്രിക് പാരമ്പര്യത്തിലൂന്നി കലാ സപര്യ ആരംഭിച്ച അദ്ദേഹം നാല് പതിറ്റാണ്ടായുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ മൗലികമായ ഒരു ശൈലി രൂപപ്പെടുത്തി. മിത്തിന്റെയും മതത്തിന്റെയും പല പ്രതീകങ്ങളും തദ്ദേശീയമായ വ്യാഖ്യാനങ്ങളിലൂടെ ഒരു പുതിയ അമൂര്‍ത്ത ഭാഷ സൃഷ്ടിക്കുകയാണ് അക്കിത്തം തന്റെ ക്യാന്‍വാസിലൂടെ നിര്‍വ്വഹിച്ചത്. പ്രകൃതിയുടെ മൂലരൂപങ്ങളായ ജ്യാമിതീയ ഘടകങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ കലാസഞ്ചാരം സമയത്തെപ്പോലും അതിജീവിച്ചിരിക്കുന്നതാണ്. കെ.സി.എസ്. പണിക്കര്‍ പുരസ്‌കാരം, ഫ്രഞ്ച് ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് പെയിന്റിങ്ങ് അവാര്‍ഡ് തുടങ്ങി നിരവധി ദേശീയ അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫസര്‍ കാട്ടൂര്‍ നാരായണപിള്ള അദ്ധ്യക്ഷനും, ഫൈന്‍ ആര്‍ട്ട്‌സ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ.സജിത്, ആര്‍.കെ.പൊറ്റശേരി, സിറില്‍.പി.ജേക്കബ്, സാസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അക്കിത്തം നാരായണനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
 


Views: 2511
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024