ASTROLOGY20/08/2020

ഗണേശോത്സവത്തിന് ഇന്ന് തുടക്കം

ayyo news service
തിരുവനന്തപുരം- ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  നടക്കുന്ന ഗണേശോത്സവ പൂജാചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. കോവിഡ് പശ്ചാത്തലത്തില്‍  10 ദിവസം നീണ്ടു നില്‍ക്കുന്ന ഗണേശ പൂജകള്‍ ഇത്തവണ മൂന്ന് ദിവസത്തെ പൂജാചടങ്ങളോടുകൂടിയായിരിക്കും നടക്കുക. 21 ന് ആരംഭിക്കുന്ന പൂജാചടങ്ങുകള്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് 22 ന് നടക്കുന്ന പ്രത്യേക പൂജകള്‍ക്കു ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് 23 ന് നിമജ്ജനം ചെയ്യും.  മുന്‍ വര്‍ഷങ്ങളില്‍ പൂജയ്ക്കായി ഉപയോഗിച്ചിരുന്ന കൂറ്റന്‍ വിഗ്രഹങ്ങള്‍ ഒഴുവാക്കി 6 അടി വരെ വലിപ്പമുള്ള വിഗ്രഹങ്ങളാണ് ഇപ്രാവശ്യം പ്രതിഷ്ഠ നടത്തുന്നത്. ഇതോടനുബന്ധിച്ച് നൂറുകണക്കിന് വീടുകളിലും ഗണേശ പൂജ നടക്കും. ഇത്തവണ നിമജ്ജനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും ഘോഷയാത്രയും ഒഴിവാക്കിയിട്ടുണ്ട്. ചിങ്ങമാസത്തിലെ ശുക്ലപക്ഷനാളുകളില്‍ ഗണേശ ചൈതന്യം ഭൂമിയില്‍ കൂടുതലായി ഉണ്ടാകു മെന്നും ഈ സമയത്ത് ഗണേശ പൂജ നടത്തിയാല്‍ സര്‍വ്വ ഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും  വന്നുചേരുമെന്നാണ് വിശ്വാസം.
Views: 1229
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024